പുസ്തകങൾ
order by
അബ്ദുല്‍ മസീഹ്
ക്രിസ്തുവിന്റെ അത്ഭുതകരമായ ജനനം, ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങള്‍, ക്രിസ്തുവിന്റെ അധികാരം, അവന്റെ കഷ്ടാനുഭവങ്ങള്‍, മരണത്തെ അതിജീവിച്ച ഉയിര്‍ത്തെഴുന്നേല്പ്, രണ്ടാം വരവും ക്രിസ്തുവിന്റെ സ്ഥാനപ്പേരും അവന്റെ മാഹാത്മ്യവും ഗ്രന്ഥകര്‍ത്താവു ഈ ചെറുഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു.
ജോര്‍ജ്ജ് ഫോര്‍ഡ്
യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെയും വംശാവലിയെയും കുറിച്ചു വിശദമായി ഈ ഭാഗത്ത് പ്രതിപാതിക്കുന്നു. യേശുക്രിസ്തുവിന്റെ നിസ്തുല്ല്യമായ ജനനത്തെകുറിച്ചുള്ള സദ്‍വാര്‍ത്തയുടെ വിളമ്പരവും തന്റെ ആഗമനോദ്ധേശ്യവും വിവരിക്കുന്നു. വിശേഷാല്‍ മാനവരാശിയെ പാപത്തില്‍ നിന്നു മോചിപ്പിക്കുവാനായിവന്നതിന്റെ വാര്‍ത്ത. കൂടാതെ തന്റെ പരസ്യ സുശ്രൂഷയുടെ തുടക്കം വരെയുള്ള തന്റെ ജീവിതവും, കുട്ടിക്കാലവും, വളര്‍ച്ചയും, ജ്ഞാനത്തിലും ബുദ്ധിയിലും വളര്‍ച്ചപ്രാപിച്ച ഘട്ടങ്ങളെല്ലാം ഇതില്‍ വിവരിക്കുന്നു.
ജോര്‍ജ്ജ് ഫോര്‍ഡ്
പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടതും, പിശാചിനെ ജയിച്ചതും, യേശുക്രിസ്തു ചെയ്ത അത്ഭുതപ്രവൃത്തികളും, കൂടാതെ തന്റെ നാല് ശിഷ്യന്മാരെ വിളിച്ചതും യേശുക്രിസ്തുവിന്റെ ചില അദ്ധ്യാപനങ്ങളും ഇതില്‍ വിവരിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ ജീവചരിത്രം.
ജോര്‍ജ്ജ് ഫോര്‍ഡ്
ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം പോലെ ശ്രേഷ്ടമായ അദ്ധ്യാപനങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ നാനാതുറകളും വിശിഷ്യ സ്നേഹത്തിന്റെ മാഹാത്മ്യതയും, പാപമോചനത്തിന്റെ പ്രാധാന്യവും ഇതില്‍ അടങ്ങിയിരിക്കുന്നു. ക്രിസ്തുവിന്റെ ചില അത്ഭുതപ്രവര്‍ത്തികളും താന്‍ തന്റെ 12 ശിഷ്യന്മാരെ തിരഞ്ഞെടുത്തവിധവും ഇതില്‍ പ്രതിപാതിക്കുന്നു.
ജോര്‍ജ്ജ് ഫോര്‍ഡ്
ചില ഉപമകളും ക്രിസ്തുവിന്റെ അദ്ധ്യാപനങ്ങളും ഇതില്‍ അടങ്ങയിരിക്കുന്നു. മനുഷ്യ ജീവിതത്തില്‍ ഉപമകള്‍ക്കുള്ള സ്വാധീനം ഇതില്‍ വിവരിക്കുന്നു. ജാതികളോടു സുവിശേഷം അറിയിക്കുവാനായി തന്റെ 12 ശിഷ്യന്മാരെ അയച്ചതും ഇതില്‍ പ്രതിപാതിക്കുന്നു.
ഇസ്കന്തര്‍ ജദീദ്
നിസ്സാരമായ ഒരു ചോദ്യത്തെ ഗ്രന്ഥകര്‍ത്താവു വിശദീകരിക്കുകയും പാപത്തില്‍നിന്നും രക്ഷപ്രാപിക്കുന്ന വഴിയെ വിശദീകരിക്കുകയും ചെയ്യുന്നു. വിശുദ്ധവും നിര്‍മ്മലവുമായ ജീവിതം നയിക്കുന്നതെങ്ങിനെയെന്ന് കാട്ടിതരുകയും ചെയ്യുന്നു. അതിനാലത്രേ തന്റെ ഏകജാതനായ പുത്രനെ അവന്‍ നല്കിയത്. പാപത്തില്‍ നിന്നും നമ്മെ മോചിപിക്കുവാനായി ക്രിസ്തുവിനെ അയച്ചു. ഇവ സാധൂകരിക്കുന്ന അനേകം വേദപുസ്തക വാക്യങ്ങളെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുകയും ചെയ്യുന്നു.