Back to the previous page
ക്രിസ്തു ആരാകുന്നു?

ക്രിസ്തു ആരാകുന്നു?

Call of Hope


ഒരിക്കല്‍ ക്രിസ്തു തന്റെ ശിഷ്യരോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: "പുരുഷാരം എന്നെ ആരെന്നു പറയുന്നു" (ലൂക്കോസ് 9:18). മനുഷ്യരാശിയെ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും സജ്ജീവവുമായ ചോദ്യം ഇതായിരിക്കും. ചോദ്യവിഷയം ലോകാവസാനം വരെ 'ക്രിസ്തു' എന്ന വ്യക്തിയായിരിക്കും. സംസ്കാരങ്ങള്‍, സമൂഹങ്ങള്‍, ചിന്താധാരകള്‍ എന്നിവകള്‍ തമ്മില്‍ തമ്മില്‍ വേര്‍തിരിക്കുന്ന കേന്ദ്രഘടകം എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാക്കാലത്തും ഉള്ള ക്രിസ്തീയ സഭ, മനുഷ്യരാശിയും ദൈവവുമായുള്ള നിരപ്പിന്റെ യഥാര്‍ത്ഥ അടിസ്ഥാനം ക്രിസ്തു എന്ന വ്യക്തിയില്‍ അടിസ്ഥാനപ്പട്ടിരിക്കുന്നുവെന്ന് വിശ്വസിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ ദൈവത്വത്തില്‍ സഭ വിശ്വസിക്കാന്‍ കാരണമെന്തെന്ന് ഒരാള്‍ ചോദിച്ചേക്കാം. അതിന്റെ ഉത്തരം ക്രിസ്തുവിന്റെ ദൈവത്വത്തിനുള്ള തെളിവുകളില്‍ കാണപ്പെടുന്നു. ലോകരക്ഷകനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു ദിവ്യപുരുഷന്‍ വരുമെന്ന് ക്രിസ്തുവിനു മുമ്പ് ഏകദേശം ഒരായിരം വര്‍ഷംകൊണ്ട് കാലഘട്ടങ്ങളില്‍ പ്രവചിക്കപ്പെട്ടിരുന്നതായി രേഖകളുണ്ട്. യെഹൂദാ ഗോത്രത്തില്‍ നിന്നും ദാവീദിന്റെ കുലത്തില്‍നിന്നും അബ്രഹാമിന്റെ ഒരു സന്തതി വരുമെന്നും ആ വ്യക്തി സര്‍വ്വശക്തനും നിത്യനുമായ ദൈവവുമാണെന്നു പ്രവചിക്കപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ ജനനത്തിന് നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഈ പ്രവചനങ്ങള്‍ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു.

സുപ്രസിദ്ധ പ്രസംഗകനും ദൈവത്തിന്റെ കരുത്തനായ ദാസനുമായ സ്പര്‍ജന്‍ പറഞ്ഞു: "ലോകചരിത്രത്തിന്റെ കേന്ദ്രസത്യം ക്രിസ്തു ആണ്. എല്ലാ കാര്യങ്ങളും അവനിലേക്കും അവനില്‍ നിന്നും പുറപ്പെട്ടുവരുന്നു. ചരിത്രത്തിന്റെ എല്ലാ രേഖകളും ക്രസ്തു എന്ന വ്യക്തിയില്‍ സന്ധിക്കുന്നു. ചരിത്രത്തിന്റെ പുരോഗതി ക്രിസ്തുവിന്റെ ഹിതപ്രകാരമാണ്. അവന്റെ അത്ഭുതപ്രവൃത്തികളും സമുജ്വലമായ ഉപദേശങ്ങളും തന്റെ അദ്ധ്യാപനങ്ങള്‍ സത്യമാണെന്നുള്ളതിനു സാക്ഷ്യം വഹിക്കുന്ന. ഇത് അവന്റെ ദൈവികത്തതിനുള്ള തെളിവാണ്."

യേശുക്രിസ്തു ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ പുതിയ നിയമത്തില്‍ താഴെപ്പറയുന്ന ഭാഗങ്ങളില്‍ കാണുന്നതുപോലെ മരിച്ചവരെ ഉയിറ്‍പ്പിച്ചു. "അവന്‍ പട്ടണത്തിന്റെ വാതിലോട് അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തുകോണ്ടുവരുന്നു; അവന്‍ അമ്മയ്ക്ക് ഏകജാതനായ മകന്‍; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. അവളെ കണ്ടിട്ടു കറ്‍ത്താവു മനസ്സലിഞ്ഞ് അവളോട്: കരയേണ്ട എന്നു പറഞ്ഞു. അവന്‍ അടുത്തുചെന്നു മഞ്ചം തൊട്ടു, ചുമക്കുന്നവര്‍ നിന്നു. ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്ന് അവന്‍ പറഞ്ഞു. മരിച്ചവന്‍ എഴുന്നേറ്റിരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു" (ലൂക്കോസ് 7:12-15).

തന്റെ ഉയിറ്‍ത്തെഴുന്നേല്‍പ്പിനുശേഷം യേശു അപ്പൊസ്തലനായ യോഹന്നാന് ഒരു ദര്‍ശനത്തില്‍ കൂടി സ്വയം വെളിപ്പെടുത്തി ഇപ്രകാരം പറഞ്ഞു: "ഞാന്‍ അല്‍ഫയും ഒമേഗയും ആകുന്നു... ഇരിക്കുന്നവനും ഇരുന്നവനും വരുവാനുള്ളവനുമായ സര്‍വ്വശക്തനാകുന്നു" (വെളിപാട് 1:8). അവന്‍ വീണ്ടും പറഞ്ഞു: "ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവനാകും" (യോഹന്നാന്‍ 8:12). "ഞാന്‍ ജീവന്റെ അപ്പമാകുന്നു; എന്റെ അടുക്കല്‍ വരുന്നവനു വിശക്കുകയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരുന്നാളും ദാഹിക്കുകയുമില്ല" (യോഹ. 6:35). അതിനാല്‍ യേശുക്രിസ്തുവില്‍ മാത്രമാണു ജീവനും സംതൃപ്തിയും നിലകൊള്ളുന്നതെന്നു നമുക്കു കാണുവാന്‍ കഴിയുന്നു. ക്രിസ്തീയ വിശ്വാസത്തെ പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ വരും തലമുറയ്ക്കുവേണ്ടി സഭാപിതാവായ അത്തനേഷ്യസ് ഇപ്രകാരമാണ് സംക്ഷേപിച്ചിട്ടുള്ളത്:

1. രക്ഷ പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്ന ഏവരും സാര്‍വ്വലൗകിക വിശ്വാസത്തെ മുറുകെ പിടിക്കണം.

2. സാര്‍വ്വലൗകിക വിശ്വാസം ഇതാണ്: നാം ദൈവത്തെ ത്രിത്വത്തിലും ത്രിത്വത്തെ അതിന്റെ ഐക്യതയിലും ആരാധിക്കണം.

3. ഈ മൂന്നു വ്യത്യസ്ത വ്യക്തിത്വങ്ങളെ കൂട്ടിക്കുഴയ്ക്കുകയോ അവരുടെ ദൈവിക സത്തയെ വിഭജിക്കുകയോ ചെയ്യരുത്.

4. പിതാവും പുത്രനും പരിശുദ്ധാത്മാവും വേറെവേറെ വ്യക്തിത്വങ്ങളാണെങ്കിലും പിതാവും പുത്റനും പരിശുദ്ധാത്മാവും ഏക ദൈവവുമാകുന്നു; മഹിമയിലും അസ്തിത്വത്തിലും വല്ലഭത്വത്തിലും തുല്യതയുള്ളവരാകുന്നു.

5. പിതാവിനെപ്പോലെ തന്നെയാണ് പുത്രനും പരിശുദ്ധാത്മാവും.

6. പിതാവ് സൃഷ്ടിക്കപ്പെട്ടവനല്ല; പുത്രന്‍ സൃഷ്ടിക്കപ്പെട്ടവനല്ല; പരിശുദ്ധാത്മാവും സൃഷ്ടിക്കപ്പെട്ടവനല്ല.

7. പിതാവായ ദൈവം മനുഷ്യബുദ്ധിക്ക് അതീതനായതുപോലെ തന്നെ പുത്രനും പരിശുദ്ധാത്മാവും അതീതനാകുന്നു.

8. സൃഷ്ടിക്കപ്പെടാത്തതും മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയാത്തതുമായ പ്രത്യേകം മൂന്നു വ്യക്തിത്വമല്ല, മറിച്ച് സൃഷ്ടിക്കപ്പെടാത്തവനും മനുഷ്യമസ്തിഷ്കത്തിന് അതീതനുമായ ഏക സത്തയാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും.

9. അങ്ങനെ പിതാവ് സര്‍വ്വശക്തനാണ്; പുത്രന്‍ സറ്‍വ്വശക്തനാണ്; പരിശുദ്ധാത്മാവും സര്‍വ്വശക്തനാണ്.

10. അങ്ങനെ പിതാവ് ദൈവമാണ്; പുത്രന്‍ ദൈവമാണ്; പരിശുദ്ധാത്മാവും ദൈവമാണ്. എന്നാല്‍ അവര്‍ മൂന്നു ദൈവങ്ങളല്ല; വാസ്തവത്തില്‍ ഏകസത്യദൈവമാണ്.

11. അങ്ങനെ പിതാവ് ഭരണകര്‍ത്താവാണ്; പുത്രന്‍ ഭരണകര്‍ത്താവാണ്; പരിശുദ്ധാത്മാവ് ഭരണകര്‍ത്താവാണ്. എന്നാല്‍ മൂന്നു വ്യത്യസ്ത ഭരണകര്‍ത്താക്കളല്ല; ഏക കര്‍ത്താവ് മാത്രമാണ്.

12. ക്രിസ്തീയ സത്യമനുസരിച്ച് ഓരോ വ്യക്തിയെയും നാം കര്‍ത്താവും ദൈവവുമായി അംഗീകരിക്കേണ്ടതാണ്. അങ്ങനെ സാര്‍വ്വത്രിക വിശ്വാസം മൂന്നു വിവിധ ദൈവങ്ങളിലും കര്‍ത്താക്കളിലും ഉള്ല വിശ്വാസത്തെ നിഷേധിക്കുന്നു.

13. ഒരു പിതാവു മാത്രമേയുള്ളൂ, മൂന്നു പിതാക്കന്മാരില്ല; ഒരു പുത്രനേയുള്ളൂ, മൂന്നു പുത്രന്മാരില്ല; ഒരു പരിശുദ്ധാത്മാ‍വേയുള്ളൂ, മൂന്നു പരിശുദ്ധാത്മാക്കള്‍ ഇല്ല.

14. ഈ ത്രിത്വത്തില്‍ ഒന്നു മറ്റൊന്നിനു മുമ്പോ പിമ്പോ അല്ല; ഒന്നു മറ്റൊന്നിനെക്കാള്‍ വലിയവനോ ചെറിയവനോ അല്ല. പിന്നെയോ ആ മൂന്നു വ്യക്തിത്വങ്ങളും ഒരുമിച്ചു തുല്ല്യമായും നിത്യമായും നിലകൊള്ളുന്നു.

15. അങ്ങനെ എല്ലാറ്റിലും ത്രിത്വത്തെ ഏകത്വത്തിലും ഏകത്വത്തെ ത്രിത്വത്തിലും ആരാധിക്കണം.

16. അതിനാല്‍ നാം വിശ്വസിക്കുകയും ഏറ്റു പറയുകയും ചെയ്യുന്ന വിശ്വാസമിതാണ്. ദൈവപുത്രനും നമ്മുടെ കറ്‍ത്താവും ആയ യേശുക്രിസ്തു ദൈവവും മനുഷ്യനുമാണ്. അവന്‍ യഥാര്‍ത്ഥ ദൈവമാണ്. പിതാവിന്റെ അതേ സത്തയാണ്, പൂര്‍ണ്ണരൂപമാണ്, ലോകസ്ഥാപനത്തിനും മനുഷ്യസൃഷ്ടിക്കും മുമ്പേ ഉള്ളവനും ഭൗമിക മാതാവില്‍ ജഡം ധരിച്ച് ഈ ലോകത്തില്‍ പിറന്നവനുമാണ്.

17. അവന്‍ ദൈവവും മനുഷ്യനുമാണെങ്കിലും അവന്‍ രണ്ടല്ല, ഏക ക്രിസ്തു ആണ്; ദൈവികത്വം മനുഷ്യത്വമായി പരിണമിച്ചതല്ല, പിന്നെയോ ദൈവം മനുഷ്യരൂപമെടുത്തതാണ്.

പ്രിയ വായനക്കാരാ, "ക്രിസ്തുവിന്റെ വ്യക്തിത്വം സുവിശേഷത്തിലും ഖുര്‍-ആനിലും" എന്ന അബ്ദുല്‍ ഫാദിയുടെ ഗ്രന്ഥത്തില്‍ ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്തകം ആവശ്യമെങ്കില്‍ നിങ്ങളുടെ വിലാസം പിന്‍കോഡ് സഹിതം എഴുതുക. എല്ലാ കൂട്ടുകാര്‍ക്കും ഈ അഡ്രസ് കൊടുക്കൂ. അവരും കാര്‍ഡ് ഇടട്ടെ. ഫ്രീ ബുക്ക് അയച്ചു കൊടുക്കാം.