Back to the previous page
ആനന്ദം കണ്ടെത്തുവാനുള്ള ഏറ്റവും നല്ല വഴി

ആനന്ദം കണ്ടെത്തുവാനുള്ള ഏറ്റവും നല്ല വഴി

Call of Hope


എല്ലാവരും യഥാര്‍ത്ഥ സന്തോഷം അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ സന്തോഷം എത്രയോ വിരളമായ ഒരു കാര്യമാണെന്നു നിങ്ങള്‍ക്കു കാണാവുന്നതാണ്. മിക്ക ആളുകള്‍ക്കും സന്തോഷമില്ല. അവര്‍ ഒരു വിനോദത്തില്‍നിന്ന് മറ്റൊന്നിലേക്കു ദ്രുതഗമനം ചെയ്യുന്നെങ്കിലും യഥാര്‍ത്ഥ ആനന്ദം അനുഭവിപ്പാന്‍ അവര്‍ക്കു കഴിയുന്നില്ല.

"ആനന്ദം കണ്ടെത്തുവാന്‍വേണ്ടി പലയിടത്തും ഞാന്‍ അന്വേഷിച്ചെങ്കിലും എനിക്ക് അതു കണ്ടെത്താന്‍ സാധിച്ചില്ല. ഈ ലോകത്തെ ഞാന്‍ മടുത്തു.ജീവിതത്തിന്റെ പൊള്ളത്തരത്തെയും അര്‍ത്ഥമില്ലായ്മയെയും ആത്മാര്‍ത്ഥതയില്ലായ്മയെയും ഞാന്‍ വെറുക്കുന്നു!" എന്നു ചെറുപ്പക്കാരനായ ഒരു ഫാക്ടറി ഉടമ എന്നോട് പറയുകയുണ്ടായി. "അപ്പോള്‍ അങ്ങനെയാണ് നിങ്ങള്‍ക്ക് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ സന്തോഷത്തിനുവേണ്ടി അന്വേഷിച്ചിട്ടു കണ്ടുകിട്ടിയില്ലേ?

സ്നേഹത്തിലും, ബഹുമാനത്തിലും, സമ്പത്തിലും ആളുകള്‍ തങ്ങളുടെ ലക്ഷ്യത്തെ തേടുന്നെങ്കിലും പാപത്തിലും മനഃപ്രയാസത്തിലും ബുദ്ധിമുട്ടിലും അവസാനിക്കുന്നു എന്നു പറഞ്ഞ രാജകുമാരിക്കു തുല്യനാണ് നിങ്ങള്‍. പാപം ലോകത്തില്‍ ഇല്ലായിരുന്നെങ്കില്‍ ലോകത്തില്‍ എന്തുമാത്രം സന്തോഷമുണ്ടാഹയിരിക്കും. കാരണം, പാപം ജീവിതത്തെ നശിപ്പിക്കുന്നു" എന്ന് ഞാന്‍ അപ്പോള്‍ മറുപടി പറഞ്ഞു.

എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു എന്ന വ്യക്തി നിങ്ങള്‍ക്കു നിലനില്‍ക്കുന്നതും നിത്യവുമായ സന്തോഷം തരുന്നു. അവിടുന്ന് പ്രഖ്യാപിച്ചു. "എന്റെ സന്തോഷം നിങ്ങളില്‍ ആയിരിക്കുവാനും നിങ്ങളുടെ സന്തോഷം പൂര്‍ണ്ണമാകുവാനും ഞാന്‍ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു" (യോഹന്നാന്‍ 15:11). ഇവിടെ രണ്ട് സത്യങ്ങള്‍ നമുക്ക് കാണാവുന്നതാണ്. സന്തോഷം ക്രിസ്തുവില്‍നിന്ന് വരുന്നു. അത് നിങ്ങള്‍ക്കു തരാന്‍ അവന്‍ ആഗ്രഹിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്കുള്ള അവന്റെ വരവു സന്തോഷം കൊണ്ടുവന്നു. അവന്റെ ജനനത്തിങ്കല്‍ ദൈവദൂതന്‍ ഇപ്രകാരം വിളംബരം ചെയ്തു. "സര്‍വ്വജനത്തിനും ഉണ്ടാവാനുള്ള ഒരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു." അതിനാല്‍ യഥാര്‍ത്ഥ സന്തോഷത്തിന്റെ ഉറവിടം ക്രിസ്തു ആണ്. ഒരു പാപി മാനസാന്തരപ്പെട്ട് അവന്റെ ജീവിതം ക്രിസ്തുവിന് സമര്‍പ്പിക്കുന്ന നിമിഷത്തില്‍ തന്നെ സ്വര്‍ഗ്ഗീയ സന്തോഷം അവന്റെ ഹൃദയത്തിലേക്കു ഒഴുകുന്നു. പാപക്ഷമയും സമാധാനവും ദൈവത്തോടുള്ള നിത്യനിരപ്പും പ്രാപിക്കുന്നു.

ഒരു ചെറുപ്പക്കാരന്‍ പാപത്തില്‍ ജീവിക്കുകയായിരുന്നു. ദൈവവചനം അവന്റെ തിന്മ നിറഞ്ഞ വഴികളെക്കുറിച്ചു വെളിപ്പെടുത്തിയപ്പോള്‍ അവനു അസഹ്യമായി തോന്നി. ദൈവമുന്‍പാകെ അവന്റെ പാപത്തെ ഏറ്റുപറഞ്ഞപ്പോള്‍ അവന്‍ സന്തോഷം നിറഞ്ഞവനായി ഇങ്ങനെ വിളിച്ചു പറഞ്ഞു. "ഈ വലിയ സന്തോഷം എങ്ങനെയുണ്ടായെന്ന് എനിക്കറിഞ്ഞുകൂടാ. ഒരു വലിയ ഭാരം എന്നില്‍നിന്നും നീക്കപ്പേട്ടതുപോലെ എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ എത്രമാത്രം സന്തുഷ്ടനാണ്." അവന്റെ പാപം മോചിപ്പിക്കപ്പെട്ടതിനാല്‍ അങ്ങേ അറ്റത്തെ സന്തോഷം അവന്റെ ജീവിതത്തിലേക്കു കടന്നുവന്നു. അവനു ആ സന്തോഷത്തില്‍ വസിപ്പാന്‍ ഇടയായി. നിങ്ങളുടെ പാപം ക്ഷമിച്ചുകിട്ടുന്നതിലാണു നിങ്ങളുടെ സന്തോഷത്തിന്റെ അടിസ്ഥാനം. ക്രിസ്തു ഒരു നൈമിഷിക സന്തോഷമല്ല – പിന്നെയോ, ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും സാഹചര്യങ്ങളിലും നിലനില്‍ക്കുന്ന സന്തോഷമാണ് തരുന്നത്.

അപ്പൊസ്തലനായ പൗലോസ് സന്തോഷം നിറഞ്ഞവനായിരുന്നു. ദമസ്കോസിലേക്കുള്ള വഴിയില്‍വച്ചു കര്‍ത്താവായ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോള്‍ തുടങ്ങിയതാണ് ഈ സന്തോഷം. ക്രിസ്തു സ്നേഹപൂര്‍വ്വം സൗമ്യമായി അവനോട് ചോദിച്ചൂ. "ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നതെന്ത്?" (അപ്പൊ. പ്രവൃ. 9:4). ശൗല്‍ കര്‍ത്താവിനോട് മത്സരിച്ച് അവിടുത്തെ അനുനായികളെ കൊന്നുകൊണ്ടിരുന്നു. ക്രിസ്തുവിനെ കണ്ടതിനാല്‍ അവന്‍ അത്ഭുതപരതന്ത്രനായി തീരുകയും, മൂന്നു ദിവസം തിന്നുകയോ, കുടിക്കുകയോ ചെയ്യാന്‍ കഴിയാതെ അന്ധനായിരിക്കുകയും ചെയ്തു. ക്രിസ്തു തന്റെ സ്വന്തം രക്തം ചിന്തി അവനെ വീണ്ടെടുത്തു എന്നുള്ള ഉറപ്പു ലഭിച്ചപ്പോള്‍ ശൗല്‍ സന്തോഷഭരിതനായിത്തീര്‍ന്നു. അവന്റെ കാഴ്ച തിരിച്ചുകിട്ടി എന്ന് മാത്രമല്ല, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും ഉപദ്രവങ്ങളുടെയും അപകടങ്ങളുടെയും മദ്ധ്യത്തിലും വിട്ടുമാറാതെ ഈ സന്തോഷം അവന്റെ ഹൃദയത്തെ നിറച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ റോമിലെ കാരാഗൃഹത്തില്‍ ചങ്ങലയാല്‍ ബന്ധിതനായി കാണപ്പെടുന്നു. അപ്പോഴും പരിതപിക്കാതെ ഭയാനകമായ ആ അവസ്ഥയിലും പ്രത്യാശയോടും, സന്തോഷത്തോടും ഈ സാഹചര്യങ്ങളെ ക്ഷമയോടുകൂടി തരണം ചെയ്യുന്നത് നാം കാണുന്നു. ഫിലിപ്പിയയിലെ കാരാഗൃഹത്തില്‍വച്ച് എഴുതിയ ലേഖനമാണ് ഏറ്റവും സന്തോഷത്തിന്റെ ലേഖനം. 'സന്തോഷം' എന്നുള്ല പദം ഈ ലേഖനത്തില്‍ അനേകം പ്രാവശ്യം ഉപയോഗിച്ചതായി കാണുന്നു. "ഞാന്‍ സന്തോഷിക്കുന്നു; ഞാന്‍ തുടര്‍ന്നും സന്തോഷിക്കും" (ഫിലിപ്പിയര്‍ 4:4). യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം എന്നു പറയുന്നത് സന്തോഷത്തിന്റെ അനുഭവമാണെന്നു പൗലോസ് തെളിയിച്ചു.

എല്ലായ്പ്പോഴും സന്തോഷിക്കുവാന്‍ ഒരാള്‍ക്ക് കഴിയുമോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതു പ്രതീക്ഷിക്കുന്നതിനും അപ്പുറമല്ലേ എന്നു നിങ്ങള്‍ കരുതിയേക്കാം. അല്ല, നമ്മുടെ ജീവന്‍ ക്രിസതുവിലാണെങ്കില്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ കര്‍ത്താവിന്റെ സന്തോഷമാണു നമ്മുടെ ബലമെന്നത അനുഭവിച്ചയ അറിയാവുന്നതാണ്. കര്‍ത്താവിന്റെ നിയന്ത്രണത്തിലും കരുതലിലുമായി ജീവിക്കുന്ന ഒരുവാനു ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് സര്‍വ്വവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നുള്ളതുകൊണ്ടു നല്ലകാലവും ചീത്തകാലവും സന്തോഷത്തോടെ സ്വീകരിക്കുന്നതിനു സാധിക്കുന്നു (റോമറ്‍ 8:28). 30 വര്‍ഷത്തെ യുദ്ധസമയത്തു യൂറോപ്പില്‍ ജീവിച്ചിരുന്ന ഒരു ക്രിസ്തീയ കവിക്ക് ഇതു ശരിക്കും രുചിച്ചറിയുവാന്‍ സാധിച്ചു. എല്ലായിടത്തും പട്ടിണിയായിരുന്നു. ഈര്‍ച്ചപ്പൊടിയും മാവും ഉപയോഗിച്ചായിരുന്നു ബ്രഡ് ഉണ്ടാക്കിയിരുന്നത്. എല്ലായിടത്തും രോഗം പടര്‍ന്നു. മരിച്ചവരെ ഒരു വലിയ കല്ലറയിലേക്കു എറിഞ്ഞു. ഈ കവിക്കു ഭാര്യയും 4 മക്കളും നഷ്ടപ്പെട്ടു. എന്നാലും കര്‍ത്താവിലുള്ള ആശ്രയവും സന്തോവും അദ്ദേഹത്തിനു നഷ്ടപ്പെട്ടില്ല. അദ്ദേഹം എഴുതി: "എനിക്കു ക്രിസ്തുവുള്ലപ്പോള്‍ ഞാന്‍ എന്തിന് വേദനിക്കണം? എന്റെ ഇടയനും എന്റെ സന്തോഷവുമായ അവിടുത്തെ ആര്‍ക്കു എന്നില്‍നിന്ന എടുത്തുകളയാന്‍ കഴിയും? അവിടുന്നു എനിക്കുള്ളവന്‍ ഞാന്‍ അവിടുത്തേക്കുള്ളവന്‍. ആറ്‍ക്കും ഞങ്ങളെ വേര്‍പിരിക്കാന്‍ സാധ്യമല്ല. എന്റെ ഹൃദയം സന്തോഷത്താല്‍ കവിയുന്നു. സന്താപത്തോടെ ഇരിക്കാന്‍ ഇതിനു സാദ്ധ്യമല്ല. അതു ക്രിസ്തുവിനുള്ള സ്തുതികളാലും സങ്കീര്‍ത്തനങളാലും നിറഞ്ഞിരിക്കുന്നു. എന്റെ വെളിച്ചമായ കര്‍ത്താവു എന്നില്‍ പ്രകാശിക്കുന്നു" ഈ മനുഷ്യന്റെ അനുഭവത്തില്‍നിന്നും യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കു ദര്‍ശിക്കാന്‍ കഴിയും.

ഒരു കര്‍ത്തൃദാസിയുടെ രണ്ടു കാലും ഛേരിക്കപ്പെട്ടു. എന്നാല്‍ അവള്‍ കര്‍ത്താവിനോടു പരാതിപ്പെടുകയോ, ആശയറ്റവളായിത്തീരുകയോ ചെയ്തില്ല. സമ്പന്നയായ ഒരു സ്ത്രീ അവളെ ആശ്വസിപ്പിക്കുന്നതിനായി ചെന്നപ്പോള്‍ സന്തോഷമുള്ള മുഖത്തോടുകൂടി അവള്‍ പറഞ്ഞു: "എന്റെപ്രിയ സഹോദരി, എനിക്കു ഒന്നിനും കുറവില്ല. ഞാന്‍ സന്തോഷഭരിതയാണ്." ഈ വിധത്തിലുള്ള സന്ദര്‍ഭങ്ങളില്‍ ഈ സ്ത്രീക്ക് എങ്ങനെ സന്തോഷിക്കുവാന്‍ സാധിക്കും? യേശുവിനു മാത്രമേ അപ്രകാരമുള്ള സന്തോഷവും മനഃസമാധാനവും കൊടുക്കാന്‍ സാധിക്കുകയുള്ളൂ.

ഇത് എഴുതിയതില്‍നിന്നും അനശ്വരവും സമ്പൂര്‍ണ്ണവുമായ സന്തോഷം ലഭിക്കുവാന്‍ സാധിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുന്നുവോ? നിങ്ങളും അവനോടു ചോദിക്കുന്നു എങ്കില്‍ ഈ സന്തോഷം ഉടന്‍ തന്നെ നിങ്ങള്‍ക്കും തരുന്നതിനായി യേശുക്രിസ്തു സദാ സന്നദ്ധനാണ്. "എനിക്കു യഥാര്‍ത്ഥ സന്തോഷം തരണമേ. ഞാന്‍ എന്നെ പൂറ്‍ണ്ണമായി, അവിടുത്തെ സന്തോഷം എന്നിലേക്കു വരുന്നതിനു തടസ്സമായിരിക്കുന്ന കാര്യങ്ങള്‍ കൂടി അങ്ങയുടെ പാദപീഠത്തില്‍ സമര്‍പ്പിക്കുന്നു" എന്ന് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ പാപം അവിടുത്തോട് ഏറ്റു പറയുക. നിങ്ങളുടെ ജീവനെയും ജീവിതത്തെയും അവിടുത്തെ കയ്യില്‍ ഏല്പിക്കുക. ക്രിസ്തു നിങ്ങളുടെ പാപങ്ങളെ ക്ഷമിച്ചു നിലനില്‍ക്കുന്ന സന്തോഷം നിങ്ങള്‍ക്കു നല്കുന്നതായി കാണാവുന്നതാണ്. എങ്കില്‍ "ക്രിസ്തുവാണ് എന്റെ സന്തോഷവും എന്റെ ഭാവിയും പ്രത്യാശയും" എന്ന് അവനെ സ്തുതിച്ചുകൊണ്ട് നിങ്ങളും പറയും.

ഈ ലഘുലേഖ വിതരണം ചെയ്യാനും കൂടുതല്‍ പുസ്തകങ്ങള്‍ ലഭിക്കുവാനും നിങ്ങള്‍ക്കും താല്പര്യമുണ്ടെങ്കില്‍ വ്യക്തമായ മേല്‍വിലാസത്തോടു കൂടി ഉടന്‍ എഴുതുക. എല്ലാ കൂട്ടുകാരോടും എഴുതാന്‍ പറയൂ. അവര്‍ക്കും ഫ്രീ ബുക്ക് അയ്യക്കുന്നതാണ്.