Back to the previous page
നിങ്ങള്‍ക്കു പാപത്തെ എങ്ങനെ അതിജീവിക്കാം?

നിങ്ങള്‍ക്കു പാപത്തെ എങ്ങനെ അതിജീവിക്കാം?

Call of Hope


ഒരു ചെറിയ ലഘുലേഖയ്ക്ക് പരിഭ്രമജനകമായ ഒരു തലക്കെട്ടാണ് ഇതെങ്കിലും തികച്ചും ഹൃദയസ്പര്‍ശിയാണ്. കാരണം, ആര്‍ക്കും പാപത്തെ ജയിക്കുവാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ പാപത്തിന്റെ മേല്‍ ജയം വരിക്കാമെന്നു നമുക്കെങ്ങനെ ഊന്നിപ്പറയാന്‍ സാധിക്കും?

നാം എല്ലാവരും പാപം ചെയ്തിട്ടുണ്ട്. എന്നാല്‍ ക്രിസ്തു തന്റെ അനുനായികളായ നമ്മെ നീതീകരിച്ചു തന്റെ രക്തത്താല്‍ ശുദ്ധീകരിച്ചു. അവനില്‍ വിശ്വസിക്കുന്ന ഏവനും പാപമോചനം ലഭിക്കുന്നു, പാപത്തിന്റെ അടിമത്തത്തില്‍ നിന്നും മോചനം പ്രാപിക്കുന്നു. അതേ വിശ്വാസത്താല്‍ ദൈവം തന്റെ ആത്മാവിനാല്‍ നമ്മെ വീണ്ടും ജനിപ്പിച്ചു തന്ടെ മക്കളായി ദത്തെടുത്തു. അതുകൊണ്ട് അവന്റെ ശക്തിയാല്‍ വിശുദ്ധിയും വെടിപ്പുമുള്ളവരായി നമ്മുടെ കര്‍ത്താവിന്റെ സുവിശേഷത്തിനു യോഗ്യമാംവണ്ണം ജീവിക്കാന്‍ നമുക്കു സാധിക്കും.

ഋജുവും ഇടുങ്ങിയതുമായ ഈ പന്ഥാവിലൂടെ പ്രയാണം ചെയ്യുവാനാവശ്യമായ ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഞങ്ങള്‍ നിങ്ങള്‍ക്കു നല്‍കട്ടെ. അതു പിന്‍തുടര്‍ന്നാല്‍ രക്ഷയുടെയും മഹത്വത്തിന്റെയും കിരീടം നഷ്ടപ്പെടാതിരിക്കാനും ദൈവത്തോടു കൂടുതല്‍ അടുത്തു കഴിയാനും നമ്മെ സഹായിക്കും.

1. നമ്മില്‍ വസിക്കുന്ന ജീവന്റെ വചനമായ ക്രിസ്തുവുമായി സദാ ആത്മീയ കൂട്ടായ്മയില്‍ നടക്കുക

അവന്‍ പറഞ്ഞു: "എന്നില്‍ വസിപ്പിന്‍; ഞാന്‍ നിങ്ങളിലും വസിക്കും. കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി ഫലം കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴിയില്ല" (യോഹ. 15:4). പൗലോസ് എഫെസോസിലെ വിശ്വാസികള്‍ക്കായി ഇങ്ങനെ പ്രാര്‍ത്ഥിച്ചു; "അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിനും വരം നല്കണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകല വിശുദ്ധരോടും കൂടെഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്റാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം" (എഫെസ്യര്‍ 3:16-19). ക്രിസ്തുവാകുന്ന മുന്തിരിവള്ളിയുടെ കൊമ്പുകളായിരിക്കുന്നതിനുവേണ്ടി പ്റാര്‍ത്ഥിച്ചു.ക്രിസ്തുവുമായിട്ടുള്ള നിരന്തര സാമീപ്യത്തിലും കൂട്ടായ്മയിലുമായിരുന്ന പൗലോസിനു ഇപ്രകാരം പറയാന്‍ സാധിച്ചു: "ഞാന്‍ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തു അത്രേ എന്നില്‍ ജീവിക്കുന്നു. ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ, എന്നെ സ്നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രെ ജീവിക്കുന്നത്" (ഗലാത്യര്‍ 2:20).

2. ബൈബിള്‍ പഠിക്കുക

കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞു: "മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ കൂടിവരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു" (മത്തായി 4:4). സങ്കീര്‍ത്തനം 19:8-11 വരെയുള്ള വാക്യങ്ങള്‍ നോക്കുക: "യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായത്; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു. യഹോവാഭക്തി നിര്‍മ്മലമായത്; അത് എന്നേക്കും നിലനില്‍ക്കുന്നു. യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു. അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ … അടിയനും അതിനാല്‍ പ്രബോധനം ലഭിക്കുന്നു. അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലമുണ്ട്."

3. നിരന്തരമായി പ്രാര്‍ത്ഥിക്കുക

സാത്താന്‍ ഗോതമ്പുപോലെ ശിഷ്യന്മാരെ പാറ്റിക്കളയാന്‍ ഭാവിച്ചപ്പോള്‍ യേശു അവരോടു പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു (മത്തായി 26:41). എന്തെന്നാല്‍ നാം മോഹത്തിലേക്കു നയിക്കപ്പെട്ടാല്‍ മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കും. അതിനാല്‍ നാം ആത്മാര്‍ത്ഥമായി ദൈവത്തോടു പരീക്ഷയിലേക്കയ കടക്കാതെ ദുഷ്ടങ്കല്‍ നിന്നു രക്ഷിക്കേണ്ടതിനു പ്രാര്‍ത്ഥിക്കണം.

4. നിന്റെ പാപത്തെക്കുറിച്ചയ അനുതപിക്കുക

വിശുദ്ധ ബേസില്‍ എഴുതി: "പാപം ചെയ്യാതിരിക്കുന്നത് നല്ലത്. നീ പാപം ചെയ്താല്‍ അനുതപിക്കാന്‍ താമസിക്കരുത്; നീ അനുതപിക്കുന്നെങ്കില്‍ വീണ്ടും ആ പാപത്തില്‍ വീഴാതിരിക്കുവാന്‍ സൂക്ഷിക്കുക. അങ്ങനെ ചെയ്യുവാന്‍ സാധിക്കുന്നതു ദൈവിക സഹായത്താലാണെന്നു മനസ്സിലാക്കുന്നതു നന്ന്. അതു മനസ്സിലാക്കിയാല്‍ തന്റെ കൃപയ്ക്കായി ദൈവത്തിനു നന്ദി പറയുന്നതു നല്ലത്. നിരന്തരം അവന്റെ സഹായത്തിനായി അപേക്ഷിക്കുക."

5. പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടതായി അംഗീകരിച്ച അതു പ്രകാരം ജീവിക്കുക

പൗലോസ് എഴുതി: "മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവ് സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍" (എഫെസ്യര്‍ 4:22-24).

6. ക്രിസ്തുവിന്റെ സ്നേഹത്തില്‍ അഭയം പ്രാപിക്കുക

നമ്മുടെ പാപം അപൂര്‍ണ്ണരാക്കി. എന്നാല്‍ ക്രിസ്തുവിന്റെ മരണം സ്നേഹവും നമ്മുടെ പാപങ്ങളെ തുടച്ചുകളഞ്ഞു നമ്മുടെ ബലഹീനതകള്‍ക്കും ന്യൂനതകള്‍ക്കും തുണ നില്‍ക്കുന്നു.

7. മറ്റു വിശ്വാസികളുമായി കൂട്ടായ്മ ആചരിക്കുക

ഇതാണ് ക്രിസ്തീയ ജീവിതത്തില്‍ വളരുന്നതിനും ഉയരുന്നതിനുമുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്ന്. "ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചു കൊണ്ടു സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും ഉത്സാഹം വര്‍ദ്ധിപ്പിക്കാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക" (എബ്രായര്‍ 10:24, 25).

പ്രിയ സനേഹിതാ, റവ: ഇസ്ക്കന്തര്‍ ജദീദ് എഴുതിയ "രക്ഷ പ്രാപിപ്പാന്‍ ഞാന്‍ എന്തുചെയ്യണം?" എന്നുള്ള ലഘു പുസ്തകത്തിന്റെ രത്നച്ചുരുക്കമാണ് ഇത്. പാപത്തിന്മേല്‍ ജയം പ്രാപിക്കണമെന്നും ഈ പ്രധാന വിഷയത്തെപറ്റി കൂടുതല്‍ പഠിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക. ദയവുചെയ്ത് നിങ്ങളുടെ വിലാസം വ്യക്തമായും പൂര്‍ണ്ണമായും എഴുതുക. ഞങ്ങള്‍ ഈ ലഘുപുസ്തകം സൗജന്യമായി നിങ്ങള്‍ക്ക് അയച്ചുതരുന്നതാണ്. കൂടാതെ എല്ലാ കൂട്ടുകാര്‍ക്കും നിങ്ങള്‍ അഡ്രസ് കൊടുക്കുക. ഫ്രീ ബുക്ക് അവര്‍ക്കും അയ്ച്ചുകൊടുക്കാം.