Back to the previous page
ദൈവം ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?

ദൈവം ഉണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?

Call of Hope


ദൈവം ഉണ്ടെന്നു നിങ്ങള്‍ വിശ്വക്കുന്നുവോ? "അതെ, തീര്‍ച്ചയായും ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ, "എപ്രകാരമുള്ള ദൈവത്തിലാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?"

"പ്രകൃതിയുടെ അത്ഭുതപ്രതിഭാസങ്ങളിലൂടെ എനിക്കു ദൈവത്തെ കാണ്മാന്‍ കഴിയുന്നു" എന്നു പലര്‍ക്കും അഭിപ്രായം ഉണ്ടായേക്കാം.പ്രകൃതി ദൈവത്തിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുന്നു എന്നതിനാല്‍ അവരുടെ വാദം ന്യായവുമാണ്. മഹാ സമുദ്രങ്ങളുടെ അപാരത നാം ഇഷ്ടപ്പെടുന്നു. വനങ്ങളുടെ അസാധാരണമായ സൗന്ദര്യത്താല്‍ നാം പുളകിതരാകുന്നു. പര്‍വ്വതങ്ങളുടെ ഉത്തുംഗ മഹിമയാല്‍ നാം ആകൃഷ്ടരാകുന്നു. വിശാലവിഹായസ്സിന്റെ പ്രാകശിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാല്‍ നാം അത്ഭുതപരതന്ത്രരായിത്തീരുന്നു. റോസാപുഷ്പങ്ങളുടെയും മറ്റും സൗകുമാര്യവും സൗരഭ്യവും നാം ഇഷ്ടപ്പെടുന്നു. തന്നിമിത്തം പ്രകൃതിയിലൂടെ ദൈവം നമ്മോടടുത്തു വരുന്നു എന്നുള്ളതു ഒരു യാഥാര്‍ത്ഥ്യമാണ്. സ്രഷ്ടാവിന്റെ പ്രവൃത്തിയില്‍ നമുക്കു നല്കാത്ത ഒരു കാര്യമുണ്ട്. പരിശുദ്ധനായ ദൈവവുമായി നമ്മെ ബന്ധപ്പെടുത്താനോ പ്രയാസഘട്ടത്തില്‍ നമ്മെ ആശ്വസിപ്പിക്കാനോ അതിനു കഴിയുകയില്ല.

എന്നാല്‍ ചിലര്‍, "ഞങ്ങള്‍ യഥാര്‍ത്ഥമായി ദൈവത്തെ അറിയുന്നില്ലെങ്കിലും വിധിയിലും ഭാഗ്യത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നു" എന്ന് പറയാറുണ്ട്. ഒരു വ്യോമസേനാ പൈലറ്റിന്റെ ശവസംസ്കാരം ശുശ്രൂഷിാവേളയില്‍ കല്ലറയ്ക്കരുകില്‍ വച്ച് സൈനിക മേധാവി ഇപ്രകാരം പറഞ്ഞു: "പ്രിയ സ്നേഹിതാ, താങ്കള്‍ യുദ്ധത്തില്‍ ഞങ്ങളോടൊത്തു ഉണ്ടായിരുന്നു. അങ്ങനെ വിജയവും ബഹുമതിയും നാം കൈവരിച്ചു. താങ്കള്‍ മാതൃരാജ്യത്തോടു കൂറു പുലര്‍ത്തി. യുദ്ധനിരയ്ക്കു പിന്നില്‍ യുവാക്കളെ നയിക്കുവാനായി ഞങ്ങള്‍ താങ്കളെ അയച്ചു. എന്നാല്‍ ഇപ്പോള്‍ താങ്കളുടെ ദൗത്യത്തിനിടയ്ക്കു വിധി താങ്കളെ അപഹരിച്ചിരിക്കുന്നു. ആ നഷ്ടത്തില്‍ ഞങ്ങള്‍ എന്തുമാത്രം ദുഃഖിതരാണ്."

വിധിയിലോ ഭാഗ്യത്തിലോ ഉള്ള വിശ്വാസം അവിശ്വാസികളുടെ മാത്രം ആചാരമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? യവനന്മാരും റോമാക്കാരും അതുപോലെ പൗരാണികരും ആധുനികരുമായ മറ്റു വിഗ്രഹാരാധകരും ഈ വിശ്വാസത്തിന് അടിമകളായിരുന്നു. വിധിയെക്കുറിച്ചും ഭാഗ്യത്തെക്കുറിച്ചും ആളുകള്‍ സംസാരിക്കുമ്പോള്‍ തന്നെ സ്വയം വെളിപ്പെടുത്തിയ സ്നേഹസ്വരൂപനായ യഥാര്‍ത്ഥ ദൈവത്തെക്കുറിച്ച് അവര്‍ക്ക് യാതൊരറിവുമില്ല എന്നതാണ് സത്യം. നാം അന്ധമായ വിധിയുടെ ശക്തിക്ക് കീഴിലല്ല. പ്രത്യുത, നമ്മുടെ ജീവിത പദ്ധതി തന്നോടുകൂടെ ആവിഷ്കരിക്കുവാന്‍ നമ്മെ അനുവദിക്കുകയും എല്ലാക്കാലത്തും നമ്മെ ഉത്തരവാദിത്വബോധമുള്ളവരാക്കിത്തീര്‍ക്കുകയും ചെയ്യുന്ന കൃപാലുവായ ദൈവത്തിന്റെ ശക്തിക്ക് കീഴിലത്രേ.

മറ്റു ചിലര്‍, "തങ്ങള്‍ യാതൊരു പാപവും ചെയതിട്ടില്ല,മോഷ്ടിച്ചിട്ടില്ല, ആരെയും നശിപ്പിച്ചിട്ടില്ല, ഭാര്യയോടുപോലും വഴക്ക് കൂടുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല" എന്ന് വമ്പു പറയുന്നതിനാല്‍ അവര്‍ക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരാണ്. "ജോലി ചെയ്യുന്നതില്‍ കൂട്ടുകാരെക്കാള്‍ ഞാന്‍ സമര്‍ത്ഥനാണ്. തന്റെ മതം വളരെ സത്യസന്ധമായതാണ്. അതിനാല്‍ തനിക്കൊന്നും ഭയപ്പെടാനില്ല" എന്നിങ്ങനെ ചിന്തിച്ച്, ദൈവവുമായി താന്‍ ബന്ധപ്പെട്ടവനായിരിക്കണം എന്ന ആവശ്യകതയെ തന്നെ നിഷേധിക്കുന്നു. സത്യവിരുദ്ധവും അവനവനെ വഞ്ചിക്കുന്നതുമായ ഒരുതരം സ്വഭാവമാണിതെന്ന് താങ്കള്‍ക്കു മനസ്സിലാകുന്നില്ലയോ? താങ്കള്‍ പാപമൊന്നും ചെയ്തിട്ടില്ലെന്നും തിന്മ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കരുതുന്നുവോ? വേദപുസ്തകം വ്യക്തമായി പറയുന്നു: "നീതിമാന്‍ ആരുമില്ല, ഒരുത്തന്‍ പോലുമില്ല... എല്ലാവരും വഴിതെറ്റിപ്പൊയി... നന്മചെയ്യുന്നവര്‍ ആരുമില്ല" (റോമര്‍ 3:10-12).

നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ആഴമായി ചിന്തിക്കുക. പരസ്യമായും നിഷ്കളങ്കമായും നിങ്ങളുടെ പാപങ്ങളെ ഏറ്റു പറയുക. ദൈവകല്പനകളെ നിങ്ങള്‍ അതിലംഘിക്കുകയും മറ്റുള്ളവരെ സ്നേഹിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.

ദൈവം ജീവിക്കുന്നു എന്നതിനാല്‍ അവന്റെ നാമം മഹത്വപ്പെടുമാറാകട്ടെ. അവന്‍ ലോകത്തെ സൃഷ്ടിച്ചു പരിരക്ഷ്ക്കുന്നു. അവന്‍ രാഷ്ട്രങ്ങളുടെ മേല്‍ ആധിപത്യം നടത്തുകയും മാനവ ചരിത്രത്തിലൂടെ തന്റെ മഹത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു. അവന്‍ സര്‍വ്വശക്തനാണ്. അതിനാല്‍ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവന് നമ്മെ സഹായിക്കാന്‍ കഴിയും. രാഷ്ട്രങ്ങളുടെ ചരിത്രം പഠിച്ചാല്‍, ദൈവകല്പനകള്‍ അനുസരിച്ചവര്‍ക്കു മാത്രമേ പുരോഗമിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും മനസ്സിലാക്കാന്‍ കഴിയും.

ദൈവം മോശയ്ക്കു നല്കിയ പത്തുകല്പനകളാണ് എല്ലാവര്‍ക്കും ഉല്‍കൃഷ്ടജീവിതത്തിനു ആധാരമാക്കിയിരിക്കുന്നത്. ദൈവകല്പനകളെ നിരാകരിക്കുന്നവന്‍ ദുഷ്ടനാണ്. അവന്‍ മറ്റുള്ളവര്‍ക്കും തനിക്കുതന്നെയും വളരെ വേദനയുണ്ടാക്കുന്നു. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, മോഷണം മുതലായവ എന്തുകൊണ്ടാണ് സറ്‍വ്വ സാധാരണമായിരിക്കുന്നത്, നികൃഷ്ടവും അപകീര്‍ത്തിപരവുമായ പ്രവര്‍ത്തനങ്ങളാല്‍ എപ്രകാരമാണ് പാപം രൂപപ്പെടുന്നത്, ഇത്യാദി കാര്യങ്ങള്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഈ ദുഷ്ടപ്രവൃത്തികള്‍ക്കെല്ലാം കാരണം ദൈവഭയം നമുക്ക് നഷ്ടപ്പെടുകയും സകല മനുഷ്യര്‍ക്കും വേണ്ടി അവിടുന്നു സ്ഥാപിച്ചിട്ടുള്ള കല്പനകള്‍ നിരാകരിക്കുകയും ചെയ്തതാണ്. പണം മാത്രം കാംക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ പാതകമായ സുഖലോലുപതയിലേക്ക് വഴുതിവീഴുന്നു. തന്നിമിത്തം അവിടെ ഭോഗേച്ഛകളും പാപവും പെരുകുന്നു. തന്മൂലം മരണഭീതിയും തജ്ജന്യമായ ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഈ വേളയില്‍ ഞങ്ങള്‍ ഓരോ വ്യക്തിയെയും ജീവനുള്ള ദൈവത്തിങ്കലേക്ക് കഷണിക്കുന്നു. കാരണം അവനു മാത്രമേ ഇതില്‍നിന്നു പരിപൂര്‍ണ്ണമായി രക്ഷിക്കാന്‍ കഴിയൂ. യിരെമ്യാ പ്രവാചകന്‍ പറഞ്ഞതുപോലെ അവനെ വിളിച്ചപേക്ഷിക്കുക. "ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക!" (യിരമ്യാവ് 22:29). "എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു. അവര്‍ ജീവജാലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ചു. വെള്ളമില്ലാത്ത കിണറുകളെ പൊട്ടക്കിണറുകളെത്തന്നെ കുഴിച്ചിരിക്കുന്നു" (യിരെമ്യാവ് 2:13). യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു. "നിങ്ങള്‍ എന്നെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും" (യിരെമ്യാവ് 29:13).

ദൈവത്തിങ്കലേക്ക് വരിക. ഒരുനാള്‍ ഈ വിശുദ്ധനായ ദൈവത്തിന്റെ മുമ്പാകെ താങ്കളുടെ ജീവിതം വെളിപ്പെടും. തന്റെ തേജസ്സിന്റെ മുന്നില്‍ കുറ്റമറ്റവരായി നില്‍ക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. നമ്മുടെ ശൈശവം മുതല്ക്കുള്ള സകല തെറ്റുകളും പാപങ്ങളും വെളിച്ചത്തു കൊണ്ടുവരപ്പെടും. എന്നാല്‍ പരിശുദ്ധനായ ദൈവം നമ്മെ സ്നേഹിക്കുകയും നമ്മുടെ സഹവര്‍ത്തത്വം ആഗ്രഹിക്കുകയും ചെയ്യുന്നു. നമുക്കും ദൈവത്തിനും മദ്ധ്യേയുള്ള തടസ്സങ്ങള്‍ നീക്കുവാനായി കര്‍ത്താവായ യേശുക്രിസ്തു തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങള്‍ വഹിച്ചു. അവയ്ക്കുള്ള ശിക്ഷകളെ അവന്‍ ക്രൂശില്‍ സഹിച്ചു. അങ്ങനെ നമുക്കുവേണ്ടി ശാശ്വതവും സമ്പൂര്‍ണ്ണവുമായ ഒരു ശുദ്ധീകരണം നിറ്‍വഹിച്ചു. "ഇതാ ലോകത്തിന്റെ പാപത്തെ ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" (യോഹന്നാന്‍ 1:29).

പ്രിയ സ്നേഹിതാ, താങ്കളുടെ പാപങ്ങളും ക്രിസ്തുവില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. തന്മൂലം, അവന്റെ അടിപ്പിണരുകളാല്‍ താങ്കള്‍ക്കു സൗഖ്യം വന്നുമിരിക്കുന്നു. ഈ ക്രൂശിതനായ ക്രിസ്തുവിന്റെ സവിധത്തില്‍ താങ്കള്‍ വരികയും അവനില്‍ പരിപൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന്റെ രക്തം സര്‍വ്വ പാപവും നീക്കി നിങ്ങളെ ശുദ്ധീകരിക്കും. നിങ്ങള്‍ ഒരു കൊലപാതകിയോ, ദൈവദൂഷകനോ, മതഭ്രാന്തനോ ആയാലും ശരി, നിങ്ങളുടെ പാപം വലുതോ ചെറുതോ ഏതുമായിക്കോള്ളട്ടെ ക്രിസ്തു അവയെ നിരുപാധികം നിങ്ങളോട് ക്ഷമിക്കുന്നു. പാപങ്ങളെ മറച്ചുവയ്കാതെ വാസ്തവമായി മാനസാന്തരപ്പെടുന്ന ഏവനും, "മകനെ നിന്റെ പാപങ്ങള്‍ മോചിപ്പിക്കപ്പട്ടിരിക്കുന്നു" എന്നു കര്‍ത്താവില്‍നിന്നുള്ള സ്വര്‍ഗ്ഗീയ സമാധാനത്തിന്റെ വചനം കേള്‍ക്കാന്‍ കഴിയും. ‍അങ്ങനെ സ്വര്‍ഗ്ഗീയ സത്യം അനുഭവഭേദ്യമാവുകയും ചെയ്യുന്നു. "അപ്പനു മക്കളോടു കരുണ തോന്നുന്നുതു പോലെ യഹോവയ്ക്ക് തന്റെ ഭക്തരോടു കരുണ തോന്നുന്നു" (സങ്കീര്‍ത്തനം 103:13).

താങ്കളുടെ ജീവിതത്തെ ക്രിസ്തുവിനു ഏല്പിച്ചു കൊടുക്കുന്ന പക്ഷം അവന്റെ അനന്തമായ ജ്ഞാനത്താലും വര്‍ദ്ധമാനമായ സ്നേഹത്താലും താങ്കളെ അവന്‍ വഴി നടത്തും. അവന്‍ നിങ്ങള്‍ക്ക് പുതിയ ഹൃദയം തരും. നിങ്ങളില്‍ പുതിയൊരു ആത്മാവിനെ അവന്‍ പകരും. ദൈവം, ഭയപ്പെടാന്‍ തക്കവണ്ണം അന്യനും വിദൂരസ്ഥനുമല്ലെന്നും കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തു മുഖാന്തരം അവന്‍ നമ്മുടെ സ്വര്‍ഗ്ഗസ്ഥ പിതാവാകുന്നു എന്നും ഞങ്ങളോടൊത്തു നിങ്ങളും ഏറ്റുപറയും.

"ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയുവാന്‍ താല്പര്യമുണ്ടോ?" എന്ന ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ "ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?" എന്ന പുസ്തകം അയച്ചുതരാന്‍ ഞങ്ങള്‍ സന്നദ്ധരാണ്. വ്യക്തമായ അഡ്രാസ്സ് എഴുതി (പിന്‍കോഡ് സഹിതം) ഉടന്‍ ആവശ്യപ്പെടുക. (എല്ലാ മുസ്ലീം കൂട്ടുകാര്‍ക്കും ഈ അഡ്രസ്സ് കൊടുക്കുക. അവരും കാര്‍ഡ് അയക്കട്ടെ. ഫ്രീ ബുക്ക അവാര്‍ക്കും അയച്ചു കൊടുക്കുന്നതാണ്.